Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shafi Parambil MP

Alappuzha

ല​ഹ​രി​യെ ചെ​റു​ത്തു​നി​ർ​ത്താ​ൻ ത​യാ​റാ​ക​ണം: ഷാ​ഫി പ​റ​മ്പി​ൽ എംപി

കാ​യം​കു​ളം: സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ ന​ശി​പ്പി​ക്കു​ന്ന ല​ഹ​രി​യെ ചെ​റു​ത്തു​നി​ർ​ത്താ​ൻ ഓ​രോ​രു​ത്ത​രും ത​യാ​റാ​ക​ണ​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. വി​ദ്യാ​ഭ്യാ​സ ക​ലാ-​കാ​യി​ക രം​ഗ​ത്തെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ​ക്കാ​യി മ​ന്ത്രി എം. ​ലി​ജു ഏ​ർ​പ്പെ​ടു​ത്തി​യ മി​നി​സ്റ്റേ​ഴ്സ് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ക്ക​ളാ​ൽ കൊ​ല്ല​പ്പെ​ടു​ന്ന അ​ച്ഛ​ന​മ്മ​മാ​രു​ടെ വാ​ർ​ത്ത​ക​ളാ​ണ് നാം ​കേ​ൾ​ക്കു​ന്ന​ത്. ന​മ്മു​ടെ ബോ​ധം ന​ശി​പ്പി​ക്കു​ന്ന വ​സ്തു​ക്ക​ളെ​യും ആ​ളു​ക​ളെ​യും ചെ​റു​ക്കാ​ൻ ന​മ്മ​ൾ ത​യാ​റാ​വ​ണം. വ​ലി​യൊ​രു പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾകൂ​ടി അ​ണി​നി​ര​ക്കേ​ണ്ട കാ​ല​മാ​ണി​തെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ എംപി പ​റ​ഞ്ഞു.

സൗ​ഹാ​ർ​ദ​ത്തോ​ടെ ജീ​വി​ക്കാ​ൻ മ​നു​ഷ്യ​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ.ഡോ. ​സ​ജി​ത്ത് ഏ​വൂ​രേ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. പ​രി​സ്ഥി​തി സം​ര​ക്ഷ​ക പ​ത്മ​ശ്രീ ജി. ​ദേ​വ​കി​യ​മ്മ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കാ​യം​കു​ളം നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽനി​ന്ന് എ​സ്എ​സ്എ​ൽ സി, ​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി, സി​ബി​എ​സ്ഇ, ഐസിഎ​സ്ഇ, ​ഐ​എ​സ്‌സി ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കും ഉ​ന്ന​ത ബി​രു​ദം നേ​ടി​യ​വ​ർ​ക്കും ക​ലാ-​കാ​യി​കരം​ഗ​ത്തെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ​ക്കു​മാ​യാ​ണ്അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

District News

ഷാ​ഫി പ​റ​മ്പി​ൽ എം​പി പ്ര​ഖ്യാ​പി​ച്ച വീ​ടു​ക​ളു​ടെ ഫ​ണ്ട്‌ കൈ​മാ​റി

വി​ല​ങ്ങാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് വി​ല​ങ്ങാ​ട് എ​ത്തി​യ ഷാ​ഫി പ​റ​മ്പി​ൽ എം​പി ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക കൈ​മാ​റി. 20 പേ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​ൽ എ​ട്ട് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി. ആ​റ് വീ​ടു​ക​ൾ​ക്ക് ആ​ദ്യ ഗ​ഡു​വാ​യ ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ര​ണ്ട് വീ​ടു​ക​ൾ​ക്ക് നാ​ലാ​മ​ത്തെ ഗ​ഡു​വാ​യ ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് കൈ​മാ​റി​യ​ത്. പി.​എ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ജി​ത്, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​കെ. മൂ​സ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ കോ​ര​ങ്കോ​ട്, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ൽ​മ രാ​ജു, എം.​കെ. മ​ജീ​ദ്, എ​ൻ.​കെ. മു​ത്ത​ലീ​ബ്, ജോ​ർ​ജ് മ​ണ്ണാ​റു​കു​ന്നേ​ൽ, ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ഇ​രു​പ്പ​ക്കാ​ട്ട്, പി. ​ബാ​ല​കൃ​ഷ്ണ​ൻ, പി.​എ​സ്. ശ​ശി, സാ​ബു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up